സെകന്റുകള്‍ കൊണ്ടൊരു മീന്‍ പിടുത്തം; വൈറലായി വീഡിയോ


മീന്‍ കൊത്തുമെന്ന പ്രതീക്ഷ തന്നെയാണ് ചൂണ്ടയിടലിന്റെ ആവേശം. മീന്‍ വന്നു കൊത്തുന്നതും കാത്ത് എത്രയോ നേരം ചൂണ്ടയിട്ട് കാത്തിരിക്കുന്നവരെ കാണാറില്ലേ നിങ്ങള്‍. പുഴയോരങ്ങളിലും കടലോരങ്ങളിലും പാലത്തിനു മുകളിലും അത്തരത്തില്‍ നിത്യേന കാത്തിരിക്കുന്നവരുടെ കാഴ്ചകള്‍ നമുക്കു മുമ്പിലുണ്ട്.

എന്നാല്‍ ചൂണ്ടയിട്ട് സെകന്റുകള്‍ക്കുള്ളില്‍ തന്നെ മീന്‍ വന്നു കൊത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒഴുക്കുള്ള ഓവുചാലിനു സമീപം ചൂണ്ടയിട്ട് സെകന്റുകള്‍ക്കകം മീന്‍ കൊത്തുന്നതും ചൂണ്ട വലിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

മലപ്പുറം കിഴിശേരി വിളയില്‍ സ്വദേശി മുഹമ്മദ് സാബിതിന്റെ ചൂണ്ടയിലാണ് ഇങ്ങനെയൊരു മീന്‍ കുടുങ്ങിയത്. കോവിഡ് കാലത്തെ വിരസതയകറ്റാന്‍ ചൂണ്ടയുമായി പുറത്തിറങ്ങിയതായിരുന്നു സാബിത്. ആരും അമ്പരന്നു പോകുന്ന വിധം മീന്‍ പിടിക്കാനുള്ള കഴിവ് സാബിതിന്റെ പ്രത്യേകതയാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

വീഡിയോ കാണാം:

SHARE