മഴ കനക്കുന്നു; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി

Actor Navdeep, Co Founder C Space Along With Rakesh Rudravanka - CEO - C Space

കേരളതീരത്ത് കടലില്‍ ശക്തമായ തിരമാല ഉണ്ടാവുമെന്നതിനാല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്നു മുതല്‍ മൂന്നര മീറ്റര്‍വരെ ഉയരത്തിലുള്ള തിരമാലകള്‍ നാളെ രാത്രി 11.30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ തീരത്തുണ്ടാവുമെന്നാണ് അധികൃതര്‍ പറയുന്നത്. തെക്ക് പടിഞ്ഞാറന്‍ ഭാഗത്ത് നിന്ന് 40 മുതല്‍ 50 വരെ കിലോ മീറ്റര്‍ വേഗതയില്‍ കാറ്റുണ്ടാവുമെന്ന മുന്നറിയിപ്പുമുണ്ട്.

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഇടിയും മിന്നലോടുകൂടിയ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. എട്ടുമുതല്‍ 11ാം തീയതി വരെ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. 12ാം തീയതി വരെ അറബിക്കടലിന്റെ മറ്റ് ഭാഗങ്ങളില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.

SHARE