പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ മത്സ്യതൊഴിലാളി വളളം മറിഞ്ഞ് മരിച്ചു

കൊച്ചി: പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍നിരയിലുണ്ടായിരുന്ന മത്സ്യതൊഴിലാളി വളളം മറിഞ്ഞ് മരിച്ചു. കൊച്ചി ഇരങ്കുന്നപ്പുഴ സ്വദേശി വേലായുധന്‍ (70) ആണ് മരിച്ചത്. പുതുവൈപ്പ് എല്‍.എന്‍.ജി ടെര്‍മിനലിന് സമീപം ഇന്നു രാവിലെയായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന നാലു പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു പോയവരെ രക്ഷപ്പെടുത്തിയ സംഘമാണ് ഇന്ന് അപകടത്തില്‍പ്പെട്ടത്.

SHARE