മീന്‍ പിടിത്തത്തിനിടെ മീന്‍ തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു

പെരുമ്പടപ്പ്: മത്സ്യബന്ധനത്തിനിടെ തൊണ്ടയില്‍ മീന്‍ കുടുങ്ങി പെരുമ്പടപ്പ് സ്വദേശിയായ യുവാവ് മരിച്ചു. പാലപ്പെട്ടി അയിരൂര്‍ കുണ്ടുചിറ പാലത്തിന് സമീപം താമസിക്കുന്ന മുഹമ്മദിന്റെ മകന്‍ റഷീദ് (30) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് സമീപത്തെ കടവില്‍ മീന്‍ പിടിച്ചുകൊണ്ടിരുന്ന റഷീദ് കിട്ടിയ മീനിലൊന്നിനെ കടിച്ചുപിടിച്ചിരുന്നു. അത് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

SHARE