ഇന്ത്യയുടെ പേസ്-രാജ സഖ്യത്തിന് കന്നി കിരീടം

ടെന്നിസീ: ഇന്ത്യയുടെ പേസ്-രാജ സഖ്യത്തിന് കന്നി കിരീടം.നോക്‌സ് വില്ലി ചലഞ്ചര്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജോടികളായ ലിയാണ്ടര്‍ പേസ് -പുരവ് രാജ സഖ്യം, അമേരിക്കന്‍-ആസ്‌ത്രേലിയന്‍ സഖ്യമായ ജയിംസ് കാരെറ്റാനിജോണ്‍ പാറ്റ്‌റിക് സ്മിത്ത് സഖ്യത്തെ
പരാജയപ്പെടുത്തിയാണ് കന്നി കിരീടം സ്വന്തമാക്കിയത്. ഈ വര്‍ഷം ആഗസ്തിലാണ് പേസ്-രാജ സഖ്യം ഒന്നിച്ചത്. കലാശപ്പോരാട്ടത്തില്‍ ടോപ് സീഡായ ഇന്ത്യന്‍ ജോടികള്‍ക്ക് മുന്നില്‍ ജയിംസ് കാരെറ്റാനിജോണ്‍- പാറ്റ്‌റിക് സ്മിത്ത് സഖ്യം കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. കളിയില്‍ ബ്രേക്ക് പോയിന്റുകള്‍ കൊണ്ട് ഇന്ത്യന്‍ താരങ്ങളെ വീഴ്ത്താന്‍ പലവട്ടം ജയിംസ് കാരെറ്റാനിജോണ്‍ -പാറ്റ്‌റിക് സ്മിത്ത് സഖ്യം ശ്രമിച്ചിരുന്നെങ്കിലും പേസ്-രാജ സഖ്യം ജയം കൈപിടിയില്‍ ഒതുക്കുകയായിരുന്നു. സ്‌കോര്‍ 7-6(4), 7-6(4).

നേരത്തെ കനേഡിയന്‍ താരമായ ആദില്‍ ഷമാസ്ദീനും അമേരിക്കന്‍ താരമായ സ്‌കോട്ട് ലിപ്‌സ്‌കിയോടുമൊപ്പം റാക്കറ്റേന്തിയ പേസ് ഈ സീസണില്‍ മൂന്ന് ചലഞ്ചര്‍ കിരീടം നേടിയിരുന്നു. അതോടൊപ്പം രാജ – ദിവിജ് ശരണ്‍ സഖ്യം ബോര്‍ഡോക്‌സ് ചലഞ്ചര്‍ കിരീടവും സ്വന്തമാക്കിയിരുന്നു.

 

SHARE