കൈത്താങ്ങായി കേരള ഹൗസ്, ആറ് ടണ്‍ മരുന്നുകള്‍ കേരളത്തിലെത്തി

ന്യൂഡല്‍ഹി: കേരളം ബാധിച്ച പ്രളയ ദുരിതത്തിന് ആശ്വാസമായി ഡല്‍ഹിയിലെ കേരള ഹൗസില്‍ നിന്നും എത്തിക്കുന്നത് 22.45 ടണ്‍ മരുന്നുകളും മെഡിക്കല്‍ സാമഗ്രികളും. ഇന്ന് രാത്രിയോടെ 12 ടണ്‍ മരുന്നുകള്‍ കൊച്ചിയിലെത്തും. ഇതില്‍ ആദ്യത്തെ കസൈന്‍മെന്റായി ആറു ടണ്‍ മരുന്നുകള്‍ ഇന്ന് രാവിലെ കൊച്ചിയിലെത്തി. തുടര്‍ന്നുള്ള ആറു ടണ്‍ കൂടി രാത്രിയോടെ കൊച്ചിയിലെത്തും.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥപ്രകാരം മരുന്നുകള്‍ ലഭ്യമാക്കുന്നത്. ചണ്ഢിഗഡില്‍ നിന്നും ഭോപ്പാലില്‍ നിന്നും ഡല്‍ഹിയിലെത്തിച്ചാണ് വിമാനമാര്‍ഗ്ഗം മരുന്നുകള്‍ കൊച്ചിയിലെത്തിക്കുത്.

ഇന്‍സുലിന്‍, ഗ്ലൗസുകള്‍, ആന്റിബയോട്ടിക്കുകള്‍, ഒ.ആര്‍.എസ്. എന്നിവ ഉള്‍പ്പെടെയുള്ള അവശ്യമരുന്നുകള്‍ വിസ്താര, എയര്‍ ഇന്ത്യ എന്നിവയുടെ ഡല്‍ഹി – കൊച്ചി വിമാനങ്ങളിലാ യി ഘട്ടം ഘട്ടമായി തുടര്‍ന്നുള്ള ദിവസങ്ങളിലും കൊച്ചിയിലെത്തും.