മുംബൈ: മഹാരാഷ്ട്രയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാവുന്നു. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നത് ആശങ്ക സൃഷ്ടിക്കുന്നു. വ്യാഴാഴ്ച 583 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടയില്‍ 27 പേര് മരിച്ചു.
അതിനിടെ, ആദ്യമായി പ്ലാസ്മ തെറാപ്പിക്ക് വിധേയമായ കോവിഡ് 19 ബാധിതന് മരിച്ചു. ബാന്ദ്ര ലീലാവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 55കാരന് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു ഇയാള്‍.
അതേസമയം, മഹാരാഷ്ട്രയിലെ ആകെ മരണ സംഖ്യ 459 ആയി. ധാരാവിയില്‍ 25 പേര്‍ക്ക് കൂടി ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 369 ആയി. ഗുജറാത്തില്‍ 313 പേര്‍ക്ക് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4395 ആയി. 24 മണിക്കൂറിന് ഇടയില്‍ മരിച്ചത് 17 പേര്. ആകെ മരണം ഇവിടെ 214 ആണ്.