ആദ്യ വിമാനം വെള്ളിയാഴ്ച്ച റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക്; സൗദിയില്‍ 60000 പേര്‍ ഓണ്‍ലൈന്‍ റജിസ്റ്റര്‍ ചെയ്തതായി അംബാസിഡര്‍

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: മടക്ക യാത്രക്ക് വേണ്ടി ഇന്ത്യന്‍ എംബസ്സിയില്‍ ഇതുവരെ അറുപതിനായിരം പേര്‍ രജിസ്റ്റര്‍ ചെയ്തതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ . ഔസാഫ് സയീദ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ആദ്യ വിമാനം വെള്ളിയാഴ്ചറ; റിയാദില്‍ നിന്ന് കോഴിക്കേട്ടേക്ക് പുറപ്പെടുമെന്ന അദ്ദേഹം പറഞ്ഞു.

ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാത്തത് കാരണം നാളെ പുറപ്പെടേണ്ട വെള്ളിയാഴ്ചറ;ത്തേക്ക് മാറ്റുകയായിരുന്നു. സൗദിയില്‍ നിന്നും കോഴിക്കോട്ടേക്ക് ഒരു വിമാനവും കൊച്ചിയിലേക്ക് രണ്ട് വിമാനവും ഡല്‍ഹിയിലേക്ക് രണ്ട് വിമാനവും ആദ്യ ഘട്ടത്തില്‍ ഉണ്ടാകും. ഫ്‌ലൈറ്റ് ചാര്‍ജുമായി ബന്ധപ്പെട്ട ചോദ്യത്തിന്ന് എയര്‍ ഇന്ത്യയുമായി ബന്ധപെടാനാണ് അംബാസഡറുടെ നിര്‍ദേശം. യാത്ര ചാര്‍ജുമായി ബന്ധപ്പെട്ട് എംബസിക്ക് തീരുമാനമെടുക്കാന്‍ ആവില്ലെന്നും അദ്ദേഹം അറിയിച്ചു.

രോഗികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഗര്‍ഭിണികളിയ നിരവധി നഴ്‌സുമാരുടെ അപേക്ഷകളാണ് ലഭിച്ചത്. ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്കും ഡല്‍ഹിയിലേക്കും ഓരോ സര്‍വീസുണ്ടാകും . കൂടുതല്‍ സര്‍വീസുകള്‍ പിന്നീട് തീരുമാനിക്കും. നിലവില്‍ റിയാദ്, ദമാം, ജിദ്ദ എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് മാത്രം സര്‍വീസ് നടത്തും. സൗദിയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് അടുത്ത ഘട്ടങ്ങളില്‍ അവസരങ്ങള്‍ നല്‍കാന്‍ ശ്രമിക്കും. നിലവില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റു ഭാഗങ്ങളിലുള്ളവരെ ആദ്യഘട്ടത്തില്‍ പരിഗണിക്കാന്‍ സാധിക്കില്ല. വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് പരിഗണയിലാണെന്ന് അംബാസിഡര്‍ പറഞ്ഞു.

SHARE