ഇന്ത്യയില്‍നിന്നുള്ള ആദ്യ മെഡിക്കല്‍ കാര്‍ഗോ വിമാനം നാളെ ചൈനയിലേക്ക് പറക്കും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് പ്രത്യേക എയര്‍ ഇന്ത്യ കാര്‍ഗോ ഫ്‌ലൈറ്റ് ഞായറാഴ്ച ചൈനയിലേക്ക് സര്‍വീസ് നടത്തും. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ആന്റിബോഡി റാപ്പിഡ് ടെസ്റ്റ് പരിശോധനകള്‍ക്കായുള്ള മെഡിക്കള്‍ ക്വിറ്റ് ഇന്ത്യയിലേക്കെത്തിക്കുക എന്നതാണ് സര്‍വീസിന്റെ ലക്ഷ്യം. ഇതിനായി അത്തരം 10 ലക്ഷം കിറ്റുകള്‍ക്കാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഓര്‍ഡര്‍ നല്‍കിയത്. ആര്‍ടി-പിസിആര്‍ പരിശോധനകള്‍ക്ക് പകരമായി എളുപ്പത്തില്‍ ഒരു രോഗിയില്‍ കോവിഡ് -19 ന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിന് റാപ്പിഡ് ടെസ്റ്റ് വഴി നടക്കും.

നിര്‍ണായക മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണത്തിനായി എയര്‍ ഇന്ത്യ വെള്ളിയാഴ്ച മുതല്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ സ്ഥിരമായി ചരക്ക് സര്‍വീസുകള്‍ നടത്തുമെന്ന് നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നു. ഈ ആവശ്യത്തിനായി ചൈനയുമായി ”കാര്‍ഗോ എയര്‍ ബ്രിഡ്ജ്” സ്ഥാപിക്കുന്നത്.

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) കൊറോണ വൈറസുമായി ബന്ധപ്പെട്ട മെഡിക്കല്‍ വസ്തുക്കള്‍ ചൈനയില്‍ നിന്നും എത്തിക്കുന്നതിനായി 10 ചാര്‍ട്ടര്‍ ഫ്‌ലൈറ്റുകള്‍ക്കായി എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടത്തായി ബിസിനസ് ടുഡെ റിപ്പോര്‍ട്ട് ചെയ്തു. റിലയന്‍സിനു പുറമേ മറ്റ് ചില കമ്പനികളും ചൈനയില്‍ നിന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ പദ്ധതിയിടുന്നുണ്ട്, അവരുടെ പദ്ധതികള്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയവുമായി ചര്‍ച്ച നടക്കുകയാണ്.

SHARE