കരസേന ജവാന് കൊവിഡ് 19 സ്ഥിരീകരിച്ചു; രാജ്യം അതീവ ജാഗ്രതയില്‍

ന്യൂഡല്‍ഹി: കരസേന ജവാന് കൊവിഡ് 19 സ്ഥിരീകരിച്ചു. ലഡാക്ക് സ്‌കൗട്ട് യൂണിറ്റിലെ ജവാനാണ് കൊറോണ സ്ഥിരീകരിച്ചത്. 1.3 ദശലക്ഷം വരുന്ന രാജ്യത്തെ സുരക്ഷാ സേനയിലെ ആദ്യ കൊറോണ വൈറസ് സ്ഥിരീകരണമാണിത്. ഇറാനില്‍ തീര്‍ത്ഥാടനത്തിന് പോയിരുന്ന ജവാന്റെ പിതാവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിലെത്തിയതിന് പിന്നാലെയാണ് കൊറോണ സ്ഥിരീകരിച്ചത്. ജവാന്റെ കുടുംബത്തെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 139 ആയി. ഇന്ന് പശ്ചിമബംഗാളില്‍ 18 വസുകാരന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങിയെത്തിയ യുവാവിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധയുണ്ടായിരിക്കുന്നത്. 41 പേരാണ് മാഹാരാഷ്ട്രിയല്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നത്. ഇന്ത്യയില്‍ കൊറോണ ബാധിച്ച് ഇതുവരെ മൂന്ന് പേര്‍ മരിച്ചു

SHARE