ഹാജിമാരുടെ മടക്കയാത്ര തുടങ്ങി; ആദ്യ ദിനം നാലുവിമാനങ്ങളിലായി 1200 ഹാജിമാര്‍

കൊണ്ടോട്ടി:സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി പുറപ്പെട്ട ഹാജിമാരുടെ മടക്കയാത്ര ഇന്നു മുതല്‍ ആരംഭിക്കും. 300 ഹാജിമാരുമായുളള ആദ്യവിമാനം ജിദ്ദയില്‍ നിന്ന് രാവിലെ എട്ടു മണിയോടെ കരിപ്പൂരിലെത്തും. ആദ്യ ദിനത്തില്‍ തന്നെ നാലുവിമാനങ്ങളിലായി 1200 ഹാജിമാര്‍ മടങ്ങിയെത്തും. രാവിലെ 11, ഉച്ചക്ക് 1.30, 1.50 സമയങ്ങളിലാണ് മറ്റു വിമാനങ്ങള്‍ കരിപ്പൂരിലെത്തുന്നത്. സെപ്റ്റംബര്‍ മൂന്നിനാണ് അവസാന സംഘം മടങ്ങിയെത്തുക. കരിപ്പൂര്‍, നെടുമ്പാ ശ്ശേരി വിമാനത്താവളങ്ങള്‍ വഴി 13829 പേരാണ് ഇത്തവണ ഹജ്ജിന് പുറപ്പെട്ടത്. ഇവരില്‍ 20 കുട്ടികളും ഉള്‍പ്പെടും.

SHARE