വെടിവെപ്പ്: രണ്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ദസറ ആഘോഷത്തിന്റെ ഭാഗമായി ആഘോഷ വെടിവെപ്പ് നടത്തിയ രണ്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പൊലീസ് പിടികൂടി. ദസറയുടെ ഭാഗമായുള്ള ശസ്ത്രപൂജ ആചാരത്തോടനുബന്ധിച്ച് വെടിയുതിര്‍ത്ത് ആഘോഷിച്ച രണ്ട് പേരെയാണ് മൊറാദാബാദ് പൊലീസ് അറസ്റ്റു ചെയ്തത്.

പൊതുസ്ഥലത്ത് വെടിവെപ്പ് നടത്തിയതിന് മൂന്നുപേര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിജയ് നഗറിലെ സങ്കത് മോചന്‍ പാര്‍ക്കില്‍ ചൊവ്വാഴ്ച രാവിലെ ബജ്‌റംഗ്ദളിന്റെ നേതൃത്വത്തില്‍ ശസ്ത്ര പൂജ സംഘടിപ്പിച്ചിരുന്നു. പൂജക്ക് ശേഷം തോക്കുകളുമായി ഇവര്‍ മത്സരിച്ച് വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

SHARE