അമേരിക്കയില്‍ ആളുകള്‍ക്കിടയിലേക്ക് വാഹനമിടിച്ചുകയറ്റി ആക്രമണം: എട്ടു മരണം

വാഷിങ്ടണ്‍: അമേരിക്കയില്‍ ആളുകള്‍ക്കിടയിലേക്ക് അക്രമി വാഹനമോടിച്ചു കയറ്റിയതിനെ തുടര്‍ന്ന് എട്ടു പേര്‍ കൊല്ലപ്പെട്ടു. മാന്‍ഹട്ടനിലെ വെസ്റ്റ് സൈഡ് ഹൈവേയിലാണ് സംഭവം. പ്രാദേശിക സമയം വൈകിട്് 3.15നായിരുന്നു സംഭവം. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഇയാളെ പൊലീസ് വെടിവെച്ചു വീഴ്ത്തിയ ശേഷം കീഴ്‌പ്പെടത്തി അറസ്റ്റു ചെയ്തു. 29കാരനായ സെയ്ഫുള്ള സയ്‌പോവാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇയാളുടെ കൈയില്‍ നിന്നു രണ്ടു തോക്കുകള്‍ കണ്ടെടുത്തു.

SHARE