പൗരത്വനിയമ ഭേദഗതി; പ്രതിഷേധത്തിനെതിരെ വീണ്ടും വെടിവെപ്പ്

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫ്രാബാദില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനെതിരെ വെടിവെപ്പ്. ബൈക്കിലെത്തിയവര്‍ ആകാശത്തേക്ക് വെടിവെക്കുകയായിരുന്നു. ജാമിഅ മില്ലിയ , ഷഹീന്‍ ബാഗ് എന്നിവിടങ്ങളില്‍ നടന്ന വെടിവെപ്പിന് ശേഷം ഭീഷണിപ്പെടുത്താന്‍ ചിലര്‍ വന്നിരുന്നതായി പ്രതിഷേധക്കാര്‍ ആരോപിച്ചു. വെടിവെപ്പില്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

എന്നാല്‍ വെടിവെപ്പിന് കാരണം വ്യക്തിപരമായ വൈരാഗ്യമാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ വെടിവെപ്പിന് മുമ്പ് തന്നെ പ്രതിഷേധത്തില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന ഭീഷണികള്‍ ഉണ്ടായിരുന്നെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.എന്നാല്‍ പൊലീസ് അക്രമത്തെ വഴിതിരിരിച്ച് വിട്ട് അക്രമികളെ സംരക്ഷിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

SHARE