ഗുവാഹത്തി: അസമിലെ ദിബ്രുഗഡ് ജില്ലയില്‍ രണ്ട് ദിവസമായി നദി കത്തുന്നു. ക്രൂഡ് ഓയില്‍ വഹിച്ചു കൊണ്ടു പോകുന്ന പൈപ്പ്ലൈനിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് ബുര്‍ഹി ദിഹിംങ് നദിയിലേക്ക് പതിച്ച എണ്ണക്ക് തീപിടിച്ചതാണ് നദി കത്താന്‍ കാരണം. ശനിയാഴ്ച മുതല്‍ എണ്ണ കത്തുന്നത് തുടരുകയാണ്.
അപ്പര്‍ അസമിലെ എണ്ണപ്പാടങ്ങളില്‍ നിന്നും ശേഖരിച്ചു പ്രധാന എണ്ണടാങ്കിലേക്ക് എത്തിക്കുന്ന പൈപ്പിലുണ്ടായ ചോര്‍ച്ചയാണ് അപകടത്തിന് കാരണമായതെന്ന് ഓയില്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു. അഗ്നിബാധ നിയന്ത്രണ വിധേയമാണെന്നും വിദഗ്ധ സംഘത്തെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. നദിയിലേക്ക് ഒഴുകിയ എണ്ണക്ക് ആരെങ്കിലും തീ വെച്ചതാവാമെന്ന് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.