കൊവിഡിന് പിന്നാലെ വ്യാപാരികള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് കണ്ണൂരില്‍ വന്‍ തീപ്പിടുത്തം. കണ്ണൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്താണ് തീപ്പിടുത്തമുണ്ടായത്. ആറ് കടകള്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. മുനീശ്വരന്‍ റോഡിലെ ജെഎസ് പോള്‍ കോര്‍ണ്ണറിന് സമീപം എംഎ റോഡിലെ കടകളിലാണ് തീപ്പിടുത്തം ഉണ്ടായത്.
ബര്‍ണശേരിയില്‍ നിന്നെത്തിയ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഒന്നര മണിക്കൂറിലേറെ നടത്തിയ ശ്രമത്തിനൊടുവിലാണ് തീയണച്ചത്. ശനിയാഴ്ച്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായതായി വ്യാപാരികള്‍ പറഞ്ഞു.