കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ രണ്ട് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്

കോഴിക്കോട്: കരിപ്പൂരില്‍ ദുരന്തത്തിന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ രണ്ട് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്‌റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന 26 ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

നേരത്തെ കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ച മലപ്പുറം ജില്ലാ പൊലീസ് യു.അബ്ദുള്‍ കരീമിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന പാലക്കാട് ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം കോവിഡ് നിരീക്ഷണത്തില്‍ പോയിരിക്കുകയാണ്.

SHARE