പടക്ക നിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച് മൂന്ന് മരണം

വിജയവാഡ: ആന്ധ്രയിലെ പടക്ക നിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച് മൂന്ന് മരണം. ആന്ധ്രാപ്രദേശിലെ രാജമുണ്ടിയിലാണ് അപകടം. സൂര്യ കന്‍തം, വിനയ് റെഡി, ദനലക്ഷ്മി എന്നിവരാണ് മരിച്ചത്.

അതേസമയം മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരമമെന്നാണ് പ്രാഥമിക നിഗമനം.