കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ അമൃത്‌സര്‍-കൊച്ചുവേളി എക്‌സ്പ്രസില്‍ തീപിടുത്തം

കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ അമൃത്‌സര്‍കൊച്ചുവേളി എക്‌സ്പ്രസില്‍ തീപിടുത്തം. കൊച്ചുവേളിയിലേക്ക് വരുകയായിരുന്ന ട്രെയിന്‍ ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന സമയത്താണ് തീ പിടുത്തമുണ്ടായത്. ആര്‍ക്കും പരുക്കില്ല. സ്‌റ്റേഷനിലെ എട്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടപ്പോഴാണ് പാഴ്‌സല്‍ വാനില്‍ തീപിടുത്തമുണ്ടായത്. പാഴ്‌സലുകള്‍ കത്തിയതിനെ തുടര്‍ന്ന് തീ ആളിപ്പടരുകയായിരുന്നു. പാഴ്‌സല്‍ വാന്‍ പൂര്‍ണമായും കത്തിനശിച്ചു.

https://twitter.com/ProgDeepak/status/1169901032127651842

നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീ പിടുത്തം ശ്രദ്ധയില്‍പെട്ടയുടനെ യാത്രക്കാരെയെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തീ പിടുത്തമുണ്ടായ ബോഗികള്‍ മാറ്റി പകരം ബോഗികള്‍ ഘടിപ്പിച്ച് ട്രെയിന്‍ പിന്നീട് യാത്ര തുടര്‍ന്നു. തീ പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും ഇതേപ്പറ്റി അന്വേഷണം നടക്കുകയാണെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.

SHARE