വിജയവാഡയില്‍ ക്വാറന്റീന്‍ ഹോട്ടലിന് തീപ്പിടിച്ചു; ഏഴ് മരണം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ കോവിഡ് ക്വാറന്റീന്‍ കേന്ദ്രമായ ഹോട്ടലിന് തീപിടിച്ച് ഏഴുപേര്‍ മരിച്ചു. 20 പേരെ രക്ഷപ്പെടുത്തി. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. പരുക്കേറ്റ 22 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. ഇരുപത്തിരണ്ടോളം പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കെട്ടിടം ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്-കൃഷ്ണ ജില്ലാ കളക്ടര്‍ മുഹമ്മദ് ഇംതിയാസ് പറഞ്ഞു.

നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനം തുടരുന്നു. കഴിഞ്ഞ ആഴ്ച ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്വകാര്യ കോവിഡ് ആശുപത്രി തീപിടിത്തത്തെ തുടര്‍ന്ന് 8 പേര്‍ മരിച്ചിരുന്നു.

SHARE