ഡല്‍ഹി തുഗ്ലക്കാബാദിലെ ചേരിയില്‍ വന്‍തീപ്പിടുത്തം.1,500 ഓളം കുടിലുകള്‍ കത്തിനശിച്ചു. കഴിഞ്ഞ ദിവസം അര്‍ധരാത്രി 12.50നാണ് തീപ്പിടിത്തം ഉണ്ടായത്.
28 ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ച് മണിക്കൂറുകളോളം പരിശ്രമിച്ചതിന് ശേഷം പുലര്‍ച്ചെ 3.40 നാണ് തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കിയത്. ആളുകള്‍ ഉറങ്ങിക്കിടന്ന സമയത്താണ് സംഭവം. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് എല്ലാവരെയും പെട്ടന്ന് ഒഴിപ്പിച്ചു.അഗ്നിബാധയില്‍ 1500 കുടിലുകളാണ് കത്തിനശിച്ചത്. ഇതോടെ ആയിരങ്ങള്‍ ഒറ്റരാത്രികൊണ്ട് ഭവന രഹിതരായി മാറി.സംഭവത്തില്‍ ആരും മരിച്ചിട്ടില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.