പ്രധാനമന്ത്രിയുടെ വസതിയില്‍ തീപിടുത്തം?

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ തീപിടുത്തമുണ്ടായതായി സൂചന. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലാണ് തീപിടിത്തമുണ്ടായത്. ഒമ്പത് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം.

രാത്രി 7.25നാണ് തീപിടിത്തമുണ്ടായത്.അതേ സമയം തീപിടുത്തം അത്ര ഗുരുതരമല്ലെന്നും നിയന്ത്രണവിധേയമായെന്നും റിപ്പോര്‍ട്ടുണ്ട്. എട്ടു മണിക്ക് മുമ്പ് തന്നെ തീയണയ്ക്കാന്‍ കഴിഞ്ഞു. ഇന്‍വെര്‍ട്ടറില്‍ നിന്നാണ് തീ പിടുത്തമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

SHARE