മുന്‍ ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥനെതിരെ എഫ്‌ഐആര്‍

ഗാന്ധിനഗര്‍: മലയാളിയായ മുന്‍ ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് ആരോപിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സിവില്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കാനായി ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കണ്ണന്‍ ഗോപിനാഥന്‍ അവഗണിച്ചിരുന്നു.

ഗുജറാത്തിലെ രാജകോട്ട് ഭക്തിനഗര്‍ പോലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണന്‍ ഗോപിനാഥന്‍ നേരത്തെ സര്‍വീസില്‍ നിന്നും രാജിവച്ചത്.

എന്നാല്‍ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കണ്ണന്‍ ഗോപിനാഥനോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.പക്ഷെ, ഇത് തനിക്കെതിരെ പ്രതികാരം ചെയ്യാനായി ഉപയോഗിക്കാനാണെന്ന് ആരോപിച്ച് കണ്ണന്‍ ഗോപിനാഥന്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

SHARE