സോണിയ ഗാന്ധിയെ അധിക്ഷേപിച്ച് അര്‍ണബ് ഗോസ്വാമി; എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ടെലിവിഷന്‍ ചാനലിലെ ലൈവ് ഷോക്കിടെ പരിധിവിട്ട് അര്‍ണബ് ഗോസ്വാമി. റിപ്പബ്ലിക് ടിവിയുടെ അവതാരകനായ അര്‍ണബ് ഗോസ്വാമി കോണ്‍ഗ്രസ് അധ്യക്ഷ്യ സോണിയ ഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപം വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്.

പല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചാനല്‍ ചര്‍ച്ചക്കിടെയാണ് അവതാരകന്‍ തന്നെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ പരിധിവിട്ട ആക്രമണം നടത്തിയത്.

”ഹിന്ദു സന്യാസിമാര്‍ക്ക് പകരം മുസ്ലീം മതപ്രബോധകരോ ക്രിസ്ത്യന്‍ വിശുദ്ധരോ കൊല്ലപ്പെട്ടിരുന്നെങ്കില്‍ സോണിയ ഗാന്ധി മിണ്ടാതിരുക്കോ,” ഗോസ്വാമി തന്റെ പരിപാടിയില്‍ പറഞ്ഞു. ”അവള്‍ ഇന്ന് ശാന്തയാണ്, പക്ഷേ കോണ്‍ഗ്രസിന് സര്‍ക്കാരില്‍ പങ്കുള്ള ഒരു സംസ്ഥാനത്ത് ഹിന്ദു സന്യാസിമാര്‍ കൊല്ലപ്പെട്ടതില്‍ അവള്‍ക്ക് സന്തോഷമുണ്ടെന്ന് ഞാന്‍ കരുതുന്നു. മഹാരാഷ്ട്രയില്‍ ഹിന്ദു സന്യാസിമാരെ കൊന്നൊടുക്കുന്നുവെന്ന വസ്തുതയെക്കുറിച്ച് അവര്‍ ഇറ്റലിയിലേക്ക് റിപ്പോര്‍ട്ട് അയയ്ക്കും,” ചാനല്‍ ചര്‍ച്ചക്കിടെ ഗോസ്വാമി കൂട്ടിച്ചേര്‍ത്തു.

https://twitter.com/sudhisjayaramu/status/1252895699152191489

മഹാരാഷ്ട്രയിലെ പല്‍ഘറില്‍ മൂന്ന് പേരെ തല്ലിക്കൊന്ന സംഭവം വര്‍ഗീയവല്‍ക്കരിക്കാനുളള ശ്രമം നടക്കുന്നതിനിടെയാണ് പൂര്‍ണ്ണ വര്‍ഗീയ പരാമര്‍ശവും അധിക്ഷേപവുമായി ഗോസ്വാമി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ റിപ്പബ്ലിക് ടിവി ചാനലിന്റെ പത്രാധിപരും സ്ഥാപകനുമായ അര്‍ണബ് ഗോസ്വാമിക്കെതിരെ ഛത്തീസ്ഗഡ് കോണ്‍ഗ്രസിന്റെ യൂണിറ്റ് പരാതി നല്‍കി. വൈകിട്ടോടെ റായ്പൂർ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

പല്‍ഘര്‍ ലിഞ്ചിംഗ് കേസില്‍ സാമുദായിക വിദ്വേഷം ജനിപ്പിച്ചതിനും സോണിയ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തിയതിനും ഗോസ്വാമിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കാന്‍ ആലോചിക്കുന്നതായി മഹാരാഷ്ട്രയ ആഭ്യന്തര മന്ത്രി സതേജ് പാട്ടീല്‍ പറഞ്ഞു.

പല്‍ഘറിലെ ആള്‍ക്കൂട്ടകൊല വര്‍ഗീയവല്‍ക്കരിക്കാനുളള ശ്രമം ഗ്രാമവാസികള്‍ തന്നെ തള്ളിയതാണ്. പല്‍ഘര്‍ ജില്ലയിലെ ഗഡ്ചിന്‍ചാലെ ഗ്രാമത്തില്‍ മുസ്‌ലിംകളില്ലാതിരുന്നിട്ടും ന്യൂനപക്ഷ വിഭാഗത്തിനുമേലാണ് സംഘ്പരിവാര്‍ സംഘടനകള്‍ കുറ്റം ആരോപിക്കാന്‍ ശ്രമം നടത്തിയത്.

അയല്‍പ്രദേശമായ സില്‍വസ്സയില്‍ സംസ്‌കാര ചടങ്ങില്‍ പോകുകയായിരുന്ന രണ്ട് ഹിന്ദു ഗോത്രവര്‍ഗ സന്ന്യാസിമാരും അവരുടെ ഡ്രൈവറുമാണ് കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടത്. സംഭവത്തിന്റെ വീഡിയോകള്‍ പ്രചരിക്കുകയും വര്‍ഗീയ സ്വഭാവം ആരോപിക്കുകയുമായിരുന്നു. എന്നാല്‍ പ്രദേശത്തെ 1280 പേരും പട്ടിക ജാതിക്കാരാണ്. ഏപ്രില്‍ 16-ന് മൂന്നു പേര്‍ കൊല്ലപ്പെട്ട സംഭവം അനധികൃത മദ്യവില്‍പനയുമായി ബന്ധപ്പെട്ടതാണ് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.
ലോക്ഡൗണ്‍ കാലത്ത് പ്രദേശത്ത് മോഷണവും മദ്യവ്യാപാരവും വര്‍ധിച്ചിട്ടുണ്ട്. വാഹനത്തില്‍ മദ്യം മോഷ്ടിക്കാനെത്തിയവരെന്ന് തെറ്റിദ്ധരിച്ചാകാം ആദിവാസികള്‍ ആള്‍ക്കൂട്ട മര്‍ദനം നടത്തിയെന്നാണ് ിപ്പോര്‍ട്ടുകളില്‍ പറയുന്നത്.