പ്രതിസന്ധി മാറാതെ വിപണി; വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്

സാമ്പത്തിക പ്രതിസന്ധി വെളിപ്പെടുത്തി വാഹന വില്‍പ്പനയിലെ ഇടിവ് തുടരുന്നു. വാഹന വിപണിയിലെ കുറഞ്ഞ ഡിമാന്‍ഡ് തന്നെയാണ് വില്‍പ്പന ഇടിവിലേക്കു നയിക്കുന്നത്.

യാത്രാ വാഹന വില്‍പ്പനയില്‍ 40 ശതമാനത്തോളം ആണ് ഇടിവ്.ആഗസ്റ്റില്‍ ഇത് 41 ശതമാനം ആയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ റീട്ടെയ്ല്‍ വില്‍പ്പന 22 ശതമാനം ആണ്. 1.26 ലക്ഷം യൂണിറ്റുകളാണ് വില്‍പ്പന. റീട്ടെയ്ല്‍ വില്‍പ്പനയിലെ ഇടിവ് വോള്‍സെയില്‍ വില്‍പ്പനയേയും ബാധിച്ചിട്ടുണ്ട്.