സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ജയസൂര്യക്ക് പരിക്ക്

കൊച്ചി: നടന്‍ ജയസൂര്യക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. സംഘട്ടനരംഗം ചിത്രികരിക്കുന്നതിനിടയില്‍ തലചുറ്റി വീണ ജയസൂര്യയുടെ തലക്ക് പരിക്കേല്‍ക്കുകയായിരുന്നു. ജയസൂര്യയെ ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വിജയ് ബാബു നിര്‍മ്മിക്കുന്ന ‘തൃശൂര്‍ പൂരം’ എന്ന സിനിമയുടെ ചിത്രികരണത്തിനിടെയാണ് ജയസൂര്യക്ക് പരിക്കേറ്റത്.

നേരത്തെ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വി.പി.സത്യന്റെ ജീവിതകഥ പറഞ്ഞ ‘ക്യാപ്റ്റന്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലും ജയസൂര്യക്ക് പരിക്കേറ്റിരുന്നു. അന്ന് താരത്തിന്റെ വലതുകാലിനായിരുന്നു പരിക്കേറ്റത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജയസൂര്യക്ക് ഒപ്പമുള്ള ‘െ്രെഫഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് ‘തൃശൂര്‍ പൂരം’. ‘ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്‍’, ‘ആട് ഒരു ഭീകരജീവിയാണ്’, ‘ആട് 2’ എന്നിവയായിരുന്നു മുന്‍ ചിത്രങ്ങള്‍. ‘പുണ്യാളന്‍ അഗര്‍ബത്തീസ്’ എന്ന ചിത്രത്തിനു ശേഷം വീണ്ടും തൃശൂരിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രത്തില്‍ കൂടി ജയസൂര്യ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

SHARE