ജി.എസ്.ടിക്ക് പരിഹാസവുമായി ‘കീ’യുടെ പ്രൊമോ വീഡിയോ

വിജയ് ചിത്രം മെര്‍സല്‍ വിവാദങ്ങളില്‍ കത്തിനില്‍ക്കെ ബി.ജെ.പിക്ക് വിമര്‍ശനവുമായി മറ്റൊരു ചിത്രം കൂടി ഒരുങ്ങുന്നു. ആര്‍.ജെ ബാലാജിയുടെ പുതിയ ചിത്രത്തിന്റെ പ്രൊമോ വീഡിയോയിലാണ് ജി.എസ്.ടിയെ വിമര്‍ശിക്കുന്ന രംഗങ്ങളുള്ളത്. മെര്‍സലിനെതിരെ പരാതിയുമായി രംഗത്തെത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷ തമിഴസൈ സൗന്ദര്‍രാജന് ശേഷം ചിത്രത്തിന് പിന്തുണയേറുകയായിരുന്നു. രജനീകാന്ത്, കമല്‍ഹാസന്‍, ഗൗതമി ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ പിന്തുണയുമായി രംഗത്തെത്തിയതോടെ പരാതി ഉന്നയിച്ച ബി.ജെ.പി നേതൃത്വം പരുങ്ങലിലാവുകയായിരുന്നു. ചിത്രത്തില്‍ നിന്ന് ജി.എസ്.ടിയെ വിമര്‍ശിക്കുന്ന ഭാഗം വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് ആര്‍.ജെ ബാലാജിയുടെ ‘കീ’ എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ കൂടി പുറത്തുവരുന്നത്. ഇതിലും ജി.എസ്.ടിയെ കടുത്ത പരിഹാസത്തിലൂടെയാണ് അവതരിപ്പിക്കുന്നത്. ജീവ നായകനായി എത്തുന്ന ഈ ചിത്രവും ഒട്ടേറെ വിവാദങ്ങള്‍ക്ക് കാരണമാകാനാണ് സാധ്യത. ചിത്രത്തെ ബി.ജെ.പി എങ്ങനെ നേരിടുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്.

watch video: