കമ്മാരസംഭവം റിലീസ് തിയ്യതി പ്രഖ്യാപിച്ച് അണിയറക്കാര്‍

ദിലീപ് നായകനാകുന്ന ബിഗ്ബജറ്റ് ചിത്രം കമ്മാര സംഭവത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഏപ്രില്‍ 14ന് വിഷു റിലീസായി ചിത്രം തിയ്യേറ്ററുകളിലെത്തുമെന്നാണ് വിവരം. ദിലീപിനൊപ്പം തമിഴ്താരം സിദ്ധാര്‍ത്ഥും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ദിലീപ് പുറത്തിറങ്ങിയതിനുശേഷമാണ് ചിത്രം റിലീസിനെത്തുന്നത്. രാമലീലയുടെ വിജയത്തിനുശേഷമാണ് കമ്മാരസംഭവം റിലീസ്.

രതീഷ് അമ്പാട്ട് കമ്മാരസംഭവം സംവിധാനം ചെയ്യുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ മുരളീഗോപിയും സംഗീതം ചെയ്തിരിക്കുന്നത് ഗോപീസുന്ദറുമാണ്. ബോബി സിന്‍ഹ, നമിത പ്രമോദ്, മുരളീഗോപി, ശ്വേത മേനോന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.