സിനിമ ചിത്രീകരണം; ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടിയ രണ്ടു നടന്‍മാരില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു

ബംഗളൂരു: ബംഗളുരുവില്‍ കന്നട സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി തടാകത്തില്‍ ചാടി കാണാതായ രണ്ടു നടന്‍മാരില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. എന്നാല്‍ ഇതാരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ രണ്ടാമത്തെയാള്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്.

ഇന്നലെ വൈകുന്നേരം മൂന്നിനാണ് അപകടമുണ്ടായത്.
കന്നട താരം ദുനിയ വിജയ് നായകനായ മസ്തിഗുഡി എന്ന കന്നട സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടയിലാണ് സംഭവം. ഹെലികോപ്റ്ററില്‍ നിന്നുമുള്ള സംഘട്ടത്തിനൊടുവില്‍ നായകനും വില്ലന്മാരും തടാകത്തിലേക്ക് ചാടുന്ന രംഗങ്ങളാണ് ചിത്രീകരിച്ചിരുന്നത്. നായകന്‍ ദുനിയ വിജയോടൊപ്പം ചിത്രത്തിലെ വില്ലന്മാരായ അനില്‍, ഉദയ് എന്നിവര്‍ ഹെലികോപ്റ്ററില്‍ നിന്നും തിപ്പഗൊണ്ടനഹള്ളി തടാകത്തിലേക്ക് ചാടി. എന്നാല്‍ മൂന്ന് പേരില്‍ ദുനിയ വിജയ് മാത്രമാണ് നീന്തി കരയിലെത്തിയത്.

SHARE