വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാകുന്നു

കൊച്ചി: സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പൊരുതി ജയിച്ച് മലബാറില്‍ സ്വതന്ത്ര മലയാള രാജ്യം സ്ഥാപിച്ച മഹാനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാകുന്നു. ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രിഥ്വിരാജ് ആണ് നായകനായെത്തുന്നത്. പ്രിഥിരാജ് തന്നെയാണ് ഈ വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികമായ 2021ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

SHARE