‘നീര്‍മാതള പൂവിനുള്ളില്‍’; ആമിയിലെ ആദ്യ ഗാനം പുറത്ത്

കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. നീര്‍മാതള പൂവിനുള്ളില്‍ നീഹാരമായി വീണ കാലം എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ശ്രേയ ഘോഷാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. അര്‍ണാബ് ദത്തയും ശ്രേയക്കൊപ്പം പാടുന്നുണ്ട്. കമലാസുരയ്യയുടെ പുന്നയൂര്‍ക്കുളത്തെ ചെറുപ്പകാലമാണ് പാട്ടിന്റെ ദൃശ്യങ്ങളിലുള്ളത്. ട്രെയിലറിനു ശേഷമാണ് ചിത്രത്തിന്റെ പാട്ട് പുറത്തുവരുന്നത്. അതേസമയം, ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കമലിനും സെന്‍സര്‍ബോര്‍ഡിനും നോട്ടീസയക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

SHARE