പാലായിലെ ഇടത് സ്ഥാനാര്‍ഥി മാണി സി കാപ്പനെതിരെ നിര്‍മ്മാതാവ് കോടതിയില്‍

പാലായിലെ ഇടത് സ്ഥാനാര്‍ഥി മാണി സി കാപ്പനെതിരെ നിര്‍മ്മാതാവ് കോടതിയെ സമീപിച്ചു. Man of the match എന്ന സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് മറിച്ചു വില്‍ക്കാന്‍ ശ്രമിച്ചത് തടഞ്ഞതിന് പോലീസില്‍ വ്യാജ പരാതി നല്‍കി. അപകീര്‍ത്തിപ്പെടുത്തി, ഭീഷണിപ്പെടുത്തി എന്നിവയാണ് നിര്‍മ്മാതാവായ ഹസീബ് ഹനീഫയുടെ പരാതി.

ഇയാള്‍ നല്‍കിയ സ്വകാര്യ അന്യായം ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു. 2018 ലാണ് സാറ്റലൈറ്റ് റൈറ്റ് നെ ചൊല്ലി തര്‍ക്കം ഉണ്ടാകുന്നത്. 96 ല്‍ പുറത്തിറങ്ങിയ man of the match നിര്‍മ്മിച്ചത് മാണി സി കാപ്പന്‍ ആണ്‌

SHARE