നടന്‍ സത്താര്‍ അന്തരിച്ചു

പ്രശസ്ത സിനിമാ താരം സത്താര്‍ (67) അന്തരിച്ചു. പുലര്‍ച്ചെ നാലുമണിക്ക് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൂന്ന് മാസമായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു.

1975 ല്‍ എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് സത്താര്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. 1976 ല്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത അനാവരണം എന്ന സിനിമയിലൂടെ നായക വേഷത്തിലെത്തി.

300 ഓളം മലയാള സിനിമകളില്‍ അഭിനയിച്ചു.തമിഴ്‌നാട്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഒരു ഇടവേളക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലൂടെയാണ് വീണ്ടും സത്താര്‍ സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. കബറടക്കം വൈകുന്നേരം നാലു മണിയ്ക്ക് കടുങ്ങല്ലൂര്‍ ജുമാമസ്ജിദില്‍ നടക്കും.

SHARE