സഞ്ജീവിന്റെ കാഴ്ചപ്പാട് വ്യക്തവും സത്യസന്ധവുമെന്ന് ശ്വേത സഞ്ജീവ് ഭട്ട്

അഹമ്മദാബാദ്: 2002ല്‍ ഗോധ്രയിലെ തീവണ്ടി കത്തിക്കലിനു ശേഷം ഗുജറാത്തിലുണ്ടായ കലാപങ്ങളില്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ആരോപണങ്ങള്‍ തള്ളി നരേന്ദ്ര മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കി സംഭവത്തിന് പിന്നാലെ പ്രതികരണവുമായി ശ്വേത സഞ്ജീവ് ഭട്ട്.

സഞ്ജീവ് ഭട്ടിന്റെ കാഴ്ചപ്പാട് വ്യക്തവും അനിയന്ത്രിതവുമാണെന്നും അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങള്‍ സത്യസന്ധവും അചഞ്ചലവുമാണെന്ന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നീണ്ട് 15 മാസത്തെ ഒറ്റക്കുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തിനും കാത്തിരിപ്പിനും ഒടുവിവ്# സമയം വന്നിരിക്കുന്നെന്നും അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഇന്ന് ഗുജറാത്ത് ഹൈക്കോടതി കേള്‍ക്കുമെന്നുമായിരുന്നു പോസ്റ്റ്. ഇന്ന് ഉച്ചയ്ക്ക് 2: 30 ന് കേള്‍ക്കുന്ന അപേക്ഷയില്‍ നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും ശ്വേത പറഞ്ഞു.


ശ്വേതയുടെ പോസ്റ്റിന്റെ പുര്‍ണ്ണരൂപം വായിക്കാം…

ശ്വേത സഞ്ജീവ് ഭട്ടാണ് എഴുതന്നത്..,

അദ്ദേഹം ഒറ്റയ്ക്ക് പോരാടുന്നു. നിര്‍ഭയമായും ധീരമായും പോരാടുന്നു.
പൂര്‍ണ്ണ സത്യസന്ധതയോടും സമഗ്രതയോടും ഊര്‍ജ്ജസ്വലതയോടും കൂടി.

അദ്ദേഹം നമുക്കെല്ലാവര്‍ക്കും വേണ്ടി പോരാടുന്നത്,
നമ്മുടെ രാജ്യത്തിന്റെ നന്മയ്ക്കായുള്ള പോരാട്ടം.

അദ്ദേഹം ഒറ്റയ്ക്ക് പോരാടുന്നു. നിര്‍ഭയമായും ധീരമായും പോരാടുന്നു.
പൂര്‍ണ്ണ സത്യസന്ധതയോടും സമഗ്രതയോടും ഊര്‍ജ്ജസ്വലതയോടും കൂടി.

അദ്ദേഹം നമുക്കെല്ലാവര്‍ക്കും വേണ്ടി പോരാടുന്നത്,
നമ്മുടെ രാജ്യത്തിന്റെ നന്മയ്ക്കായുള്ള പോരാട്ടം.

ഈ പോരാട്ടം തന്റെ കരിയറിനേക്കാളും കുടുംബത്തേക്കാളും അദ്ദേഹത്തേക്കാളും തന്നെ പ്രധാന്യമുള്ളതാാണെന്ന് അറിഞ്ഞുകൊണ്ടാണ് സഞ്ജീവ് പോരാടുന്നത്. 15 മാസവും 7 ദിവസവും ജയിലില്‍ കഴിഞ്ഞിട്ടും, അദ്ദേഹം ഇപ്പോഴും തകര്‍ക്കപ്പെടാത്തവനും ശക്തനുമാണ്.

അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യക്തവും അനിയന്ത്രിതവുമാണ്. ആ ഉദ്ദേശ്യങ്ങള്‍ സത്യസന്ധവും അചഞ്ചലവുമാണ്.
അദ്ദേഹം ആകാശത്തേക്ക് നോക്കുമ്പോള്‍ ആകാശം അത് കാണുന്നുണ്ട്. ദൈവം തന്റെ സൃഷ്ടിയെക്കുറിച്ച് വളരെയധികം അഭിമാനിക്കുന്നു, നമ്മളും അങ്ങനെതന്നെ.

ഈ പോരാട്ടം അദ്ദേഹം ഒറ്റയ്ക്കാണ് ആരംഭിച്ചത്. അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഹൃദയത്തില്‍ തറക്കുന്ന രീതിയില്‍ തന്നെ അദ്ദേഹത്തിന് പൂര്‍ണ്ണ ബോധമുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ കുടുംബം, സുഹൃത്തുക്കള്‍, പിന്തുണക്കാര്‍, സമാന ചിന്താഗതിക്കാരായ വ്യക്തികളെല്ലാം ഒരേ ഉദ്ദേശത്തോടും സത്യസന്ധതയോടും കൂടി ഈ പോരാട്ടം തുടരേണ്ട ഒരു കാലം വരാമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

ആ സമയമാണ് വന്നിരിക്കുന്നത്. അധികാരത്തിലിരിക്കുന്ന മോഷ്ടാക്കള്‍ അവനെ നിശബ്ദരാക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം നമ്മളാ ശബ്ദമായിത്തീരുമെന്ന് നമുക്ക് അദ്ദേഹത്തിന് ഉറപ്പ് നല്‍കാം. കൂടുതല്‍ ഉച്ചത്തിലുള്ളതും ധീരവുമായ കൂട്ടായശബ്ദം.

എന്തുതന്നെയായാലും നിശബ്ദമാകാത്ത ശബ്ദം. രാജ്യമെമ്പാടും പ്രതിധ്വനിക്കുന്ന ഒരു ശബ്ദവും അവരുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദിത്തമുള്ള ഒരു ശബ്ദവും. ഉള്ളില്‍ നിന്നുള്ള ചിന്ത അതിനെക്കുറിച്ചാവട്ടെ. അതേ ഇപ്പോള് അല്ലെങ്കില് പിന്നെ എപ്പോളാണ്. നമ്മളല്ലെങ്കില്‍ പിന്നെ ആരാണ് അതിനുണ്ടാവുക?

നാളെ 2019 ഡിസംബര്‍ 13 ന് ഉച്ചയ്ക്ക് 2: 30 ന് ഗുജറാത്ത് ഹൈക്കോടതി ഞങ്ങളുടെ ജാമ്യാപേക്ഷ കേള്‍ക്കുന്നു, കഴിഞ്ഞ 15 മാസമായി ഇതിനായി ഞങ്ങള്‍ ഓടുകയായിരുന്നു. ഇത്തവണ ഞങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു., ശ്വേത ഭട്ട് കുറിച്ചു.

അതേസമയം, ഗുജറാത്ത് നിയമസഭയില്‍ നരേന്ദ്രമോദിക്ക് ക്ലീന്‍ ചീറ്റ് സമര്‍പ്പിച്ച നാനാവതിമേത്ത കമ്മീഷന്‍ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഭട്ടിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത് കലാപം തടയാന്‍ ശ്രമിച്ചെന്നു പറയുന്ന റിപ്പോര്‍ട്ടില്‍, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് നടത്തിയ ആരോപണങ്ങള്‍ കള്ളമാണെന്ന് പറയുന്നുണ്ട്. സര്‍ക്കാര്‍ കലാപം ആസൂത്രണം ചെയ്തതല്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. കലാപത്തില്‍ പ്രത്യേക അന്വേഷണ സംഘവും നേരത്തേ മോദിസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. 69 പേര്‍ കൊല്ലപ്പെട്ട ഗോധ്ര കലാപത്തിലെ 58 പ്രതികളേയും 2012ല്‍ മെട്രോപൊളിറ്റന്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

കലാപത്തില്‍ അന്നത്തെ നരേന്ദ്രമോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരില്‍ 2015ല്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കൂടിയായ സഞ്ജീവ് ഭട്ടിനെ പുറത്താക്കിയിരുന്നു. 2002ലെ കലാപത്തെ തടയാന്‍ മോദി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തിരുന്നു.

ഗോധ്ര തീവണ്ടി കത്തിക്കല്‍, ഗുജറാത്ത് കലാപം ഉള്‍പ്പടെ നിരവധി കലാപ പരമ്പരകള്‍ സംസ്ഥാനത്ത് അഴിച്ചുവിട്ടിരുന്നു. 2002 ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായി നടന്ന കലാപത്തില്‍ ആയിരത്തിലധികം പേര്‍ മരിച്ചതായാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്.