കൊറോണ ക്യാമ്പയിന്‍; മെസിക്കൊപ്പം ഛേത്രിയും

കെറോണക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമായി ഫിഫയും ലോകാരോഗ്യ സംഘടനയും സംയുക്തമായി നടത്തുന്ന ബോധവല്‍ക്കരണ ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും.

ആലിസന്‍ ബെക്കര്‍, ലയണല്‍ മെസ്സി, സാമുവല്‍ ഏറ്റൂ, കാര്‍ലോസ് പ്യുയോള്‍, സാവി ഹെര്‍ണാണ്ടസ്, ഫിലിപ്പ് ലാം, ഐക്കര്‍ കസീയസ്, തുടങ്ങി ഇപ്പോള്‍ കളിക്കുന്നവരും മുന്‍ താരങ്ങളുമടക്കം 28 കളിക്കാരാണ് ഈ ക്യാമ്പയിന്റെ ഭാഗമായി അണിനിരക്കുന്നത്.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പിന്തുടരേണ്ട അഞ്ച് കാര്യങ്ങളാണ് കളിക്കാര്‍ വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നത്. 13 ഭാഷകളിലാണ് വീഡിയോ പുറത്തിറക്കുക.

SHARE