ആസിഫ കേസ്: മുഖ്യപ്രതി ദീപക്കിന്റെ ഭാവിവധുവിന്റെ പ്രതികരണം

ന്യൂഡല്‍ഹി: കശ്മീരില്‍ എട്ടുവയസ്സുകാരി ആസിഫ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ദീപക്ക് ഖജോരിയയുടെ ഭാവിവധു രേണു ശര്‍മയുടെ പ്രതികരണം. തനിക്ക് ദീപക്കിനെ നേരിട്ട് കണ്ട് സംസാരിക്കണമെന്ന് 24കാരിയായ രേണു പറഞ്ഞു.

‘ എനിക്ക് ദീപകിനെ നേരിട്ട് കാണണം. കണ്ണില്‍ നോക്കി സംഭവത്തെക്കുറിച്ച് ചോദിക്കണം. കള്ളത്തരമുണ്ടെങ്കില്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിക്കും. എനിക്കറിയാം അയാള്‍ എന്നോട് സത്യസന്ധമായി പെരുമാറും. കുറ്റക്കാരനല്ലെന്ന് ദീപക് പറഞ്ഞാല്‍ ഞാന്‍ അയാള്‍ തിരിച്ചുവരുന്നതു കാത്തിരിക്കും. അതല്ല മറിച്ചാണെങ്കില്‍ എനിക്കുവേണ്ടി മറ്റൊരു പങ്കാളിയെ തിരയാന്‍ ഞാന്‍ എന്റെ അച്ഛനമ്മമാരോട് പറയും’, രേണു ശര്‍മ്മ പറഞ്ഞു.

അതേസമയം ദീപകിനെ ജയിലില്‍ ചെന്ന് നേരിട്ട് കാണുന്നതിനെ പൊലീസ് വിലക്കിയിട്ടുണ്ട്.
28കാരനായ ദീപകുമായി കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് രേണു ശര്‍മയുടെ വിവാഹം നിശ്ചയിച്ചത്. ഈ മാസം 26നാണ് ഇരുവരും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നത്.