കോഴിക്കോട് എലിപ്പനി ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു; മരണം 12 ആയി

 

കോഴിക്കോട് ജില്ലയില്‍ എലിപ്പനി ബാധിച്ച് വീണ്ടും രണ്ടു പേര്‍ കൂടി മരിച്ചു. മുക്കം സ്വദേശി ശിവദാസന്‍, കാരന്തൂര്‍ സ്വദേശി കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ ഓഗസ്റ്റില്‍ മാത്രം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍ക്കാണ് എലിപ്പനി വന്നാല്‍ മരണ സാധ്യത കൂടുതല്‍. അതേസമയം പനി പടരാതിരിക്കാന്‍ എല്ലാവിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പ്രളയത്തിനു ശേഷം സംസ്ഥാനത്ത് എലിപ്പനി പടരാനുള്ള സാധ്യത സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

SHARE