മഴക്കാലമാവും മുന്നേ പനിപ്പേടിയില്‍ കേരളം

തിരുവനന്തപുരം: സാധാരണ കാലവര്‍ഷത്തൊടൊപ്പം എത്തുന്ന പകര്‍ച്ചവ്യാദി പേടി ഇത്തവണ മഴക്കാലത്തിനു മുമ്പേയെത്തി. നിപാ വൈറസിന്റെ കണ്ടെത്തെവും മരണങ്ങളുമായി മഴക്കാലമാവും മുന്നേ പനിപ്പിടിയിലമര്‍ന്നിരിക്കയാണ് കേരളം. അഞ്ചുമാസത്തിനുള്ളില്‍ വിവിധ തരം പനികള്‍ക്കായി ഒന്‍പത് ലക്ഷത്തിലധികം പേരാണ് ചികിത്സ തേടിയത്. ഇതില്‍ 72 പേര്‍ മരിക്കുകയുമുണ്ടായി.

അപകടകരമായ നിപാ വൈറസ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യും മുമ്പേ ഡെങ്കി വൈറസും എച്ച് 1 എന്‍1 വൈറസും ഒക്കെ സംസ്ഥാനത്ത് ഭീതി പരത്തി തുടങ്ങിയിരുന്നു. 8,55,892 പേര്‍ക്കാണ് ഇക്കാലയളവില്‍ വൈറല്‍ പനി ബാധിച്ചത്. ഇവരില്‍ 18 പേര്‍ മരിച്ചു.

ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങളോടെ 2221 പേരാണ് ചികില്‍സ തേടിയത്്. ഇതില്‍ 553 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചു. ഇവരില്‍ 11 പേര്‍ മരിച്ചു. എലിപ്പനി പിടിപെട്ട 183പേരില്‍ 22 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

SHARE