ഷെയിന്‍ നിഗം വിവാദം കത്തുന്നു; നിര്‍മ്മാതാക്കള്‍ക്ക് എതിരെ ഫെഫ്ക

നടന്‍ ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക രംഗത്ത്. മലയാള സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമെന്ന ചലച്ചിത്ര നിര്‍മാതാക്കളുടെ ആരോപണത്തിലാണ് ഫെഫ്കയുടെ പ്രതികരണം. ആരോപണം ഉന്നയിച്ച നിര്‍മാതാക്കള്‍ തെളിവു നല്‍കണം.മലയാള സിനാമാ രംഗത്തെ അടിച്ചാക്ഷേപിക്കാനായി ഈ അവസരം കാണരുതെന്നും ഫെഫ്ക അഭിപ്രായപ്പെട്ടു.

ഇന്‍ഡസ്ട്രിയെ മുഴുവന്‍ സംശയത്തിന്റെ പുകമറയില്‍ നിര്‍ത്തേണ്ട കാര്യമില്ല. കയ്യിലുള്ള വിവരങ്ങള്‍ കൃത്യമായി കൈമാറിയാല്‍ സര്‍ക്കാര്‍ വേണ്ടതു ചെയ്യും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.മലയാള സിനിമയിലെ ചില പുതുതലമുറ താരങ്ങള്‍ സിനിമാ സെറ്റില്‍ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന നിര്‍മാതാക്കളുടെ ആരോപണം വിവാദം സൃഷ്ടിച്ചിരുന്നു. സിനിമാ ലൊക്കേഷനുകളില്‍ പൊലീസ് തിരച്ചില്‍ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. അതിനെ അനുകൂലിച്ചും വിയോജിച്ചും പലരും രംഗത്തെത്തുകയും ചെയ്തു.