ഫെഡറേഷന്‍ കപ്പ് വോളി കേരളാ ടീമിനെ പ്രഖ്യാപിച്ചു

രാജസ്ഥാനില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 12 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്‌ഫെബ്രുവരി 15 മുതല്‍ 21 വരെ യാണ് ചാമ്പ്യന്‍ഷിപ്പ്. അടുത്തിടെ പഞ്ചാബില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ വനിതകള്‍ റെയില്‍വേഴ്‌സിനെ പരാജയപ്പെടുത്തി കിരീടം ചൂടിയിരുന്നു. ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലും വനിതാ വിഭാഗത്തില്‍ കിരീടം കേരളത്തിനായിരുന്നു.


പുരുഷ ടീം: മുത്തു സ്വാമി, ടിനു ആന്റണി, എം മുഹമ്മദ് ഇക്ബാല്‍, സാരംഗ് ശാന്തിലാല്‍, ബിജില്‍ എബ്രഹാം, അജിത്‌ലാല്‍, എറിന്‍ വര്‍ഗീസ്, റഹീം, സുനില്‍ കുമാര്‍ എസ്, അന്‍സബ് ഒ, ജിബിന്‍ സെബാസ്റ്റിയന്‍, സികെ രതീഷ്. ബിജോയി ബാബു (പരിശീലകന്‍), വിബിന്‍ എം ജോര്‍ജ്ജ് (സഹ പരിശീലകന്‍), പ്രൊഫ. നാലകത്ത് ബഷീര്‍(മാനേജര്‍).

വനിതാ ടീം: കെ എസ് ജിനി, അനന്യ അനീഷ്, എസ് സൂര്യ, അഞ്ജു ബാലകൃഷ്ണന്‍, മേരി അനീന ജെ, എസ് രേഖ, എം ശ്രുതി, അഞ്ജലി ബാബു, അതുല്യ യു, കെ പി അനുശ്രീ, അനഖ എന്‍.പി., അശ്വതി രവീന്ദ്രന്‍. ഡോ. സദാനന്ദന്‍ സിഎസ്(പരിശീലകന്‍), രാധിക കപില്‍ദേവ് (സഹ പരിശീലക), ചാര്‍ലി ജാക്കോബ് (മാനേജര്‍).

SHARE