യുവതാരങ്ങളെ പരിചയപ്പെടുത്തി ബാര്‍സയുടെ മാസിയ അക്കാദമി

ബാര്‍സ: ലോക ഫുട്‌ബോളില്‍ വരും കാലത്ത് ഗോളടി വീരന്മാരും സൂപ്പര്‍ താരങ്ങളുമാവാന്‍ സാധ്യതയുള്ള ഫുട്‌ബോളിന്റെ കുട്ടി താരങ്ങളെ പരിചയപ്പെടുത്തി. ഫുട്‌ബോള്‍ ക്ലബ് ബാര്‍സലോണ.

ബാര്‍സയുടെ മാസിയ അക്കാദമിയില്‍ യുവ താരങ്ങള്‍ നേടിയ കഴിഞ്ഞ വര്‍ഷത്തെ മികച്ച അഞ്ചു ഗോളുകള്‍ പങ്കുവെച്ചാണ് ക്ലബ് യുവ താരങ്ങളെ പരിചയപ്പെടുത്തിയത്.

ക്ലബിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ബാഴ്‌സ ഗോള്‍ വീഡിയെ ഷെയര്‍ ചെയ്തത്.


സ്പാനിഷ് കൊമ്പന്‍ ബാഴ്‌സലോണ ക്ലബിന്റെ യൂത്ത് അക്കാദമിയാണ് ലാ മാസിയ ഡി കാണ്‍ പ്ലാനസ്. ബാഴ്‌സ കുട്ടികളുടെ ഫുട്‌ബോള്‍ അക്കാദമി ലാ മാസിയ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. 300ല്‍ അധികം യുവ താരങ്ങളാണ് അക്കാദമിയില്‍ പരിശീലനത്തിലുള്ളത്. 2002 മുതല്‍ ലോക ഫുട്‌ബോളിന്റെ കൃഷിയിടമെന്നാണ് എഫ്.സി ബാര്‍സലോണയുടെ അക്കാദമി അറിയപ്പെടുന്നത്.