കൊച്ചി: ഇഞ്ച്വറി ടൈമില്‍ മലയാളി സി.കെ വിനീത് നേടിയ ഗോളിന്റെ മികവില്‍ എഫ്.സി ഗോവക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മഞ്ഞപ്പടയുടെ ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട ശേഷമായിരുന്നു മഞ്ഞപ്പടയുടെ ഗംഭീര തിരിച്ചുവരവ്. ഒമ്പതാം മിനുറ്റില്‍ റാഫേല്‍ കൊയ്ലോയാണ് ഗോവക്കായി ഗോള്‍ നേടിയത്. എന്നാല്‍ 48ാം മിനുറ്റില്‍ പെനല്‍റ്റിയിലൂടെ ബെല്‍ഫോര്‍ട്ട് ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു. പൊരിഞ്ഞു കളിച്ച ബ്ലാസ്റ്റേഴ്സിന് ഇഞ്ച്വറി ടൈമില്‍ ഫലം കണ്ടു. ഗോവന്‍ ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചിലില്‍ ലഭിച്ച പന്ത് വിനീത് വലയിലേക്ക് തട്ടിയിടുകയായിരുന്നു. ഫലമോ കേരളം കാത്തിരുന്ന വിജയവും.
ഗോവയുടെ ഗോള്‍ കാണാം….
Rafael Coelho & Richarlyson combine brilliantly with a quick free-kick to hand @FCGoaOfficial a crucial 1-0 lead! #KERvGOA #LetsFootball pic.twitter.com/4svucsItZh
— Indian Super League (@IndSuperLeague) November 8, 2016