അവന്റെ കണ്ണ് ഇനി ഞങ്ങളാവും….

ഷഹീർ ജി അഹമ്മദ്

ഈയുള്ളവനും യുത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീമും ഇന്ന് വൈകുന്നേരമാണ് തിരുവനന്തപുരം സർക്കാർ നേത്രാശുപത്രിയിൽ എത്തുന്നത്.

അവിടെ പോസ്റ്റ് ഓപ്പറേറ്റ് വാർഡിൽ
ഞങ്ങൾ ആ ചെറുപ്പക്കാരനെ കണ്ടു

പേര് -മുഹമ്മദലി
സ്ഥലം – വളാഞ്ചേരിക്ക് സമീപം

യുവജനയാത്രയുടെ സമാപനം കഴിഞ്ഞു പോകവേ പള്ളിപ്പുറം സി.ആർ.പി ക്യാമ്പിന് സമീപം യൂത്ത് ലീഗ് പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ
“ആരോ” കല്ലറിഞ്ഞു!

ഇരുളിൽ നിന്ന് എറിഞ്ഞവർക്ക്‌ തെറ്റിയിട്ടില്ല വാഹനത്തിൽ സഞ്ചരിച്ച ഒരു ലീഗുകാരന്റെ ഒരു കണ്ണു തകർക്കാനായി.

ആ കണ്ണ് തകർന്നവന്റെ പേരാണ് മുഹമ്മദലി.

കിടക്കയിൽ തളർന്ന് വിഷമിച്ച് കിടക്കുന്ന ഒരു ചെറുപ്പക്കാരനെ പ്രതീക്ഷിച്ചാണ് ഞങ്ങൾ കിടക്കക്ക് സമീപം എത്തിയത്.
എന്നാൽ സലാം മടക്കി പുഞ്ചിരിച്ചാണ് ആ ചെറുപ്പക്കാരൻ ഞങ്ങളെ സ്വീകരിച്ചത്.

അഞ്ച് മിനിറ്റ് കൊണ്ട് തന്നെ ആ യുവാവ് എത്രമാത്രം ധീരനാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു

സംഭാഷണങ്ങളിൽ നിന്നും

1. ഞങ്ങൾ -വിഷമിക്കരുത്

മുഹമ്മദലി – എന്റെ പ്രസ്ഥാനത്തിന് വേണ്ടി കണ്ണ് നൽകാൻ കഴിഞ്ഞല്ലോ എനിക്ക്

2. ഞങ്ങൾ – പ്രാർത്ഥനയുണ്ട് ഞങ്ങളുടെ

മുഹമ്മദലി – അതാണ് സന്തോഷം, പ്രതീക്ഷ

ഇന്ന് മലപ്പുറം ജില്ല ലീഗ് കൗൺസിൽ ഉണ്ടായിരുന്നു. സാദിഖലി തങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു. പാണക്കാട് തങ്ങൻമാർ പ്രാർത്ഥിക്കുക എനിക്ക് വേണ്ടി. സന്തോഷം

3. ഞങ്ങൾ അത്തിപ്പറ്റ ഉസ്താദിനെ ഇഷ്ടപ്പെടുന്നർ എന്ന് അറിഞ്ഞ മുഹമ്മദലി വാതോരാതെ സംസാരിച്ചത് അത്തിപ്പറ്റ ഉസ്താദിനെ കുറിച്ച്

4. ഞങ്ങൾ – നിങ്ങളെ ഉപദ്രവിച്ചവരെ റബ്ബ് കൈകാര്യം ചെയ്യും (ഇ.അ)

മുഹമ്മദലി – ഞാൻ ആർക്കും ദോഷമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അല്ലാഹു നല്ല ബുദ്ധി അവർക്ക് നൽകട്ടെ

അൽഭുതപ്പെട്ടു പോയി ഈ ഹരിത പ്രണയിതാവിൽ. ദ്രോഹിച്ചവർക്ക് നല്ല ബുദ്ധി നൽകട്ടെ എന്ന പ്രാർത്ഥന ചെല്ലിയ ചെറുപ്പക്കാരൻ.

തിരുവനന്തപുരത്തുകാരെ കുറിച്ച് മോശമായിട്ടാണ് പല വടക്കുള്ളവരും സംസാരിക്കാറ്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് തിരുവനന്തപുരത്തെ
പാർട്ടി പ്രവർത്തകരുടെ സ്നേഹം മനസ്സിലാക്കിയ ആ യുവാവ്
ഞങ്ങളെ കുറിച്ച് നല്ലത് പറയാൻ സമയം കണ്ടെത്തുമ്പോൾ അവന്റെ മഹത്വമാണ് അതിലുടെ ബോധ്യപ്പെടുത്തിയത്.

എം എസ് എഫും യൂത്ത് ലീഗും ഏറ്റെടുത്ത്‌ നടക്കുമ്പോൾ അവനവന്റെ കാര്യം മറന്നു പോയ ആയിരക്കണക്കിനു മുസ്‌ ലിം യൂത്ത്‌ ലീഗുകാരന്റെ ആ കണ്ണാണ്ണ് ചിലർ എറിഞ്ഞുതകർത്തത്

തലക്ക് പിടിച്ച ഭ്രാന്തിൽ കുറ്റിക്കാട്ടിൽ ഇരുന്ന് രാത്രിയുടെ മറവിൽ കല്ലെറിഞ്ഞ് തകർത്തത് അവന്റെ കണ്ണായിരുന്നില്ല. ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ കണ്ണാണ് അവന്റെ കണ്ണായി ഞങ്ങൾ പാർട്ടിക്കാർ ഉണ്ടാവും

അവനു വീടുണ്ടാക്കാൻ ,
മക്കൾ ഒന്ന് രക്ഷപ്പെടും വരെ ഒരു സ്ഥിര വരുമാനമുണ്ടാവാൻ പാർട്ടി ആലോചിക്കുകയാണ്.

പ്രിയ സഹോദരങ്ങളെ
പാർട്ടി തീരുമാനം വന്നാൽ ആ നിമിഷം തന്നെ മുഹമ്മദലിയുടെ കണ്ണുകളായി ആദ്യം മാറേണ്ടത് നമ്മൾ സൈബർ ലോകത്തെ പ്രവർത്തകരാണ്.

കല്ലെറിഞ്ഞും കൊന്നും മർദ്ദിച്ചും
ഞങ്ങളുടെ ലീഗ് രാഷ്ടീയത്തെ തകർക്കാൻ ഇരുട്ടിന്റെ സന്തതികൾക്ക് കഴിയില്ല. പട്ടേലും ഗാമയും നിജ ലിംഗപ്പയും ഉറഞ്ഞു തുള്ളിയ കാലത്ത് ഉയർന്നുപൊങ്ങിയതാണ് ഞങ്ങളുടെ ഹരിത ധ്വജം.ഷുക്കുറും അസ്ലമും അൻവറും നസറുവും കത്തി മുനയിൽ പിടഞ്ഞു വീണത് മുസ്ലിം ലീഗ് സിന്ദാബാദ് എന്ന് വിളിച്ചതു കൊണ്ടാണ്. ആ ഞങ്ങളെ ഓല പാമ്പു കാട്ടി ഭയപ്പെടുത്തരുത് .

“ഓരോ കർബല കൾക്ക് ശേഷവും ഇസ്ലാം ശക്‌തിപ്പെടുന്നു.ഓരോ പ്രതിസന്ധികൾക്ക് ശേഷവും മുസ്ലിം ലീഗും ശക്തിപ്പെടുന്നു ”

കുറ്റവാളികൾ എത്ര ഇരുളിന്റെ മറവിൽ മറഞ്ഞാലും CCTV ക്യാമറകൾ കണ്ണു തുറന്നിരുന്നുവെന്ന് വിസ്മരിക്കണ്ട……

ഞങ്ങളുടെ സഹോദരന് വേണ്ടി പ്രാർത്ഥനയാണ് മനം നിറയെ

 

SHARE