മലപ്പുറം: പൂവുണ്ടാക്കുന്ന വീഡിയോ ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായ മലപ്പുറം കിഴിശേരി കുഴിഞ്ഞൊളം സ്വദേശിയായ നാലാം ക്ലാസുകാരന് മുഹമ്മദ് ഫായിസിന്റെ വീഡിയോയിലെ വൈറല്‍ വാക്കുകള്‍ മില്‍മ പരസ്യത്തിന് ഉപയോഗിച്ചത് വിവാദമായിരുന്നു. ഫായിസിന്റെ അനുമതി കൂടാതെ പരസ്യവാചകം ഉപയോഗിച്ചതിന് മില്‍മക്കെതിരെ വലിയ വിമര്‍ശനം ഉണ്ടാക്കി. അതേ തുടര്‍ന്ന് മില്‍മ ഫായിസിന് റോയല്‍റ്റി തുക നല്കി.
ഇന്ന് ഫായിസിന്റെ വീട്ടിലെത്തിയ മില്‍മ അധികൃതര്‍ 10,000 രൂപയും, ആന്‍ഡ്രോയിഡ് ടിവിയും മുഴുവന്‍ മില്‍മ ഉല്പന്നങ്ങളും ഫായിസിന് റോയല്‍റ്റിയായി നല്കി. അതേ സമയം ലഭിച്ച തുക ഫായിസിന്റെ കുടുംബം മാതൃകാപരമായി തന്നെ ഉപയോഗിക്കാനും തീരുമാനിച്ചു. റോയല്‍റ്റി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒരു പാവപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹത്തിനുമായി വീതിച്ചു നല്‍കാനാണ് ഫായിസിന്റെ കുടുംബം തീരുമാനിച്ചത്.
‘ചെലോല്‍ത് ശരിയാവും ചെലോല്‍ത് ശരിയാവൂല്ല! പക്ഷേങ്കി ചായ എല്ലാര്‍തും ശരിയാവും പാല് മില്‍മ ആണെങ്കില്‍!’; എന്നതായിരുന്നു മില്‍മ ഉപയോഗിച്ച പരസ്യ വാചകം. പരസ്യം വലിയ രീതിയിലാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തത്.
ഫായിസ് മില്‍മ