ഫാത്തിമ ലത്തീഫിന്റെ മരണം; കൂടുതല്‍ ചുരുളഴിയുന്നു, ആത്മഹത്യാക്കുറിപ്പില്‍ കൂടുതല്‍ അധ്യാപകരുടെ പേരുകള്‍

മദ്രാസ് ഐ.ഐ.ടി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തിന് ദുരൂഹതകളേറുന്നു. ഫാത്തിമയുടെ ആത്മഹത്യക്കുറിപ്പുല്‍ തന്റെ മരണത്തിന് കാരണം അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനാണെന്നതിനു പുറമെ, ഹേമചന്ദ്രന്‍ കാര, മിലിന്ദ് ബ്രാഹ്മി എന്നിവരുടെ പേരുകളും ഫോണിന്റെ നോട്ട് പാഡില്‍ വ്യക്തമാക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഒന്‍പതിനാണ് കൊല്ലം സ്വദേശിനിയായ 19 കാരി ഫാത്തിമയെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയെ നിലയില്‍ കണ്ടെത്തിയത്.

‘എന്റെ മരണത്തില്‍, ഇതാണെന്റെ അവസാന കുറിപ്പായി പരിഗണിക്കേണ്ടത്. എന്റെ വീടിനെ ഞാന്‍ ഇത്രമേല്‍ മിസ് ചെയ്യുമെന്ന് ഞാനൊരിക്കലും വിചാരിച്ചില്ല. ഈ സ്ഥലത്തെ ഞാന്‍ വെറുപ്പോടെ കാണുന്നു. ഞാനത്രയ്ക്കും എന്റെ വീടിനെ ഇഷ്ടപ്പെടുന്നു. ഒരിക്കലും തട്ടിയുണര്‍ത്താനാവാത്ത സുദീര്‍ഘമായ ഉറക്കംപോലെ ആ രുചികരമായ ആലസ്യത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടും. എന്റെ മരണത്തില്‍, എല്ലാ കുറ്റവും ഇടതടവില്ലാതെ ഹേമചന്ദ്രന്‍ കാരയുടെയും മിലിന്ദ് ബ്രാമെയുടെയും മേലാണ്’ ഫാത്തിമയുടെ നോട്ട്‌സില്‍ പറയുന്നു.

പഠിക്കാന്‍ ഏറെ മിടുക്കിയായ ഫാത്തിമയ്ക്ക് മുസ്‌ലിം വിദ്യാര്‍ഥിനിയെന്ന വിവേചനം നേരിട്ടിരുന്നുവെന്നും അതു കാരണം പരീക്ഷകളില്‍ മാര്‍ക്ക് കുറച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. അതിന് പുറമെ ഫാത്തിമയെ റിയാദില്‍ പഠിപ്പിച്ചിരുന്ന അധ്യാപകന്‍ ഫൈസലിന്റെ കുറിപ്പും ഇതോടെ ചര്‍ച്ചയായിട്ടുണ്ട്. ഏറെ മിടുക്കിയായ ഫാത്തിമ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് പറയുന്ന ഫൈസല്‍ ഐ.ഐ.ടി യിലെ അധ്യാപകരുടെ വര്‍ഗീയ വിവേചനമാണ് ഫാത്തിമയുടെ ജീവനെടുത്തതെന്ന് വ്യക്തമാക്കുന്നു.

മാര്‍ക്ക് കുറഞ്ഞ വിഷമത്തിലാണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണ്. അധ്യാപകന്‍ സുദര്‍ശന്‍ ഫാത്തിമയുടെ മാര്‍ക്ക് മനപൂര്‍വം വെട്ടികുറച്ചിരുന്നു. ഇരുപതില്‍ 13 മാര്‍ക്കായിരുന്നു ഫാത്തിമക്ക് ലഭിച്ചത്. തനിക്ക് പതിനെട്ട് മാര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫാത്തിമ അപ്പീല്‍ നല്‍കിയിരുന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പുനഃപരിശോധനയില്‍ ഫാത്തിമക്ക് പതിനെട്ട് മാര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ പേരില്‍ സുദര്‍ശന്‍ പത്മനാഭന് ഫാത്തിമയോട് വിരോധം തോന്നിയിരിക്കാമെന്നാണ് ബന്ധുക്കള്‍ പറയുന്നു.

SHARE