ഫാത്തിമ്മ ലത്തീഫിന്റെ മരണം: ഐഐടിക്കെതിരെ തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്ന് പിതാവ് അബ്ദുല്‍ ലത്തീഫ്

ചെന്നൈ: മകള്‍ ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ പ്രതികരണവുമായി പിതാവ് അബ്ദുല്‍ ലത്തീഫ്. മരണത്തില്‍ മദ്രാസ് ഐഐടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് അബ്ദുല്‍ ലത്തീഫ് പറഞ്ഞു. അന്വേഷണം തുടങ്ങിയതിനാല്‍ ഇപ്പോള്‍ അവ പരസ്യപ്പെടുത്തുന്നില്ല. ഇന്ന് ചെന്നൈയില്‍ അന്വേഷണോദ്യോഗസ്ഥരെ കാണുമെന്നും അബ്ദുല്‍ ലത്തീഫ് പറഞ്ഞു.

മകള്‍ ഫാത്തിമ മരിക്കുന്ന ദിവസം വരെ 28 ദിവസം സാംസഗ് നോട്ടില്‍ എഴുതിയ കുറിപ്പുകള്‍ തന്റെ പക്കലുണ്ടെന്ന് അബ്ദുല്‍ ലത്തീഫ് പറഞ്ഞു. ഇവ ഇപ്പോള്‍ പുറത്തു വിടുന്നതിന് പരിമിതിയുണ്ട്. അന്വേഷണം നല്ല നിലയിലല്ലെങ്കില്‍ അവ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് അന്വേഷണോദ്യോഗസ്ഥരെ അബ്ദുല്‍ ലത്തീഫ് കാണുന്നുണ്ട്. ഇന്നലെ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഡിജിപി ഡികെ ത്രിപാഠി, ഡിഎംകെ നേതാക്കളായ എംകെ സ്റ്റാലിന്‍, കനിമൊഴി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരെ അബ്ദുല്‍ ലത്തീഫ് കണ്ടിരുന്നു.

SHARE