സത്താര്‍ സേട്ടു സാഹിബിന്റെ പുത്രി ഫാത്തിമ ഇബ്രാഹീം അന്തരിച്ചു

ബെംഗളൂരു: ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലെ അംഗവും ഓള്‍ ഇന്ത്യാ മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതിയംഗവും മലബാറിലെ മുസ്‌ലിംലീഗ് സ്ഥാപക നേതാവും ചന്ദ്രിക സ്ഥാപക ഡയരക്ടറുമായിരുന്ന ഹാജി ഇസ്ഹാഖ് അബ്ദുസത്താര്‍ സേട്ടു സാഹിബിന്റെ പുത്രി ഫാത്തിമ ഇബ്രാഹിം (92) ബംഗളൂരുവില്‍ നിര്യാതയായി. ഏഴുവര്‍ഷമായി ബംഗളൂരുവില്‍ അധ്യാപികയായ മകള്‍ മുനീറ അക്തറിനൊപ്പമായിരുന്നു താമസം. മറ്റൊരു മകള്‍ സൂഫിയ പാകിസ്താനിലാണുള്ളത്. മരുമക്കള്‍: അക്തര്‍ ചിനോയ്, അഡ്വ.ഹലീം മുന്‍ഷി. മയ്യിത്ത് ബംഗളൂരു കന്റോണ്‍മെന്റ് ഖുദ്‌സ് സാഹിബ് ഖബര്‍സ്ഥാനിയില്‍ ഖബറടക്കി. 1989ല്‍ ആണ് സത്താര്‍ സേട്ട് സാഹിബ് മരണപ്പെട്ടത്.ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട് അടക്കം നിരവധി പ്രമുഖര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.

SHARE