ഭാര്യയുമായി വഴക്കിട്ട ശേഷം രണ്ട് മക്കളെയും കൊലപ്പെടുത്തി പിതാവ്

മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിട്ട ശേഷം പെണ്‍മക്കളെ കൊലപ്പെടുത്തി പിതാവ്. ഉത്തര്‍പ്രദേശിലെ സുരാജ്പൂരിലാണ് സംഭവം. ആറും മൂന്നും വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹരി സോളാങ്കി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ചെത്തിയ സോളാങ്കി ഭാര്യയുമായി വഴക്കിട്ടിരുന്നു. അതിന് ശേഷമാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് ഭാര്യ പറയുന്നു. കുട്ടികളില്‍ ഒരാളുടെ മൃതദേഹം വീട്ടിലും മറ്റൊരാളുടേത് ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ നിന്നുമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പ്രതി ഒളിവില്‍ പോവുകയും എന്നാല്‍ പിന്നീട് പിടികൂടുകയുമായിരുന്നു. കുട്ടികളുടെ തലയില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി.

SHARE