വിവാഹ ദിവസം അച്ഛന്‍ തൂങ്ങിമരിച്ചു; മകളെ അറിയിക്കാതെ വിവാഹം നടത്തി

പാരിപ്പള്ളി: മകളുടെ വിവാഹ ദിവസം അച്ഛന്‍ തൂങ്ങിമരിച്ചു. ചിറക്കര ഉളിയനാട് ബി.ശിവപ്രസാദ് (44)നെയാണ് മകളുടെ വിവാഹ ദിവസം രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ അച്ഛന്റെ മരണ വിവരം മകളെ അറിയിക്കാതെ വിവാഹം നടത്തുകയായിരുന്നു.

മകള്‍ നീതുവിന്റെ വിവാഹം രാവിലെ 11-നാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാവിലെ ഏഴരയോടെ കുടുംബവീട്ടില്‍ ശിവപ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിവാഹ ദിവസം രാവിലെ ആറിന് വീട്ടില്‍ നിന്ന് ബൈക്കുമായി പോയതായിരുന്നു ശിവപ്രസാദ്. ഫോണില്‍ വിളിച്ചിട്ട് ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. കുടുംബ വീടിന് മുന്നില്‍ ബൈക്ക് ഇരിക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം എന്ന് പൊലീസ് പറഞ്ഞു.

SHARE