മക്കള്‍ക്കുണ്ടാകുന്ന നാണക്കേട് ഭയന്ന് ജോലി മറച്ചു വെച്ചു; പക്ഷേ ആ മക്കള്‍ അച്ഛനെ തോല്‍പിച്ചു കളഞ്ഞു

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ആരാണ്? ബില്‍ ഗേറ്റ്‌സെന്നോ അംബാനിയെന്നോ സുക്കര്‍ബര്‍ഗെന്നോ ആയിരിക്കാം; അല്ലേ. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ ധനികനെന്ന് സോഷ്യല്‍ മീഡിയ പരിചയപ്പെടുത്തുന്നത് ഇദ്രീസ് എന്നയാളെയാണ്. തന്റെ ഏറ്റവും വലിയ സമ്പാദ്യം മൂന്ന് പെണ്‍മക്കളാണെന്നാണ് ഇദ്രീസ് പറയുന്നത്.

ആരാണ് ഇതുവരേയും കേള്‍ക്കാത്ത ഈ ധനികന്‍ എന്നല്ലേ? ഇദ്രീസ് ശൗചാലയങ്ങളും മറ്റും വൃത്തിയാക്കുന്ന ആളാണ്. എന്നാല്‍ തന്റെ ജോലി മക്കള്‍ക്ക് അപമാനകരമാകുമെന്ന് ഭയന്ന് ഈ അച്ഛന്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്നു എന്നാണ് പറഞ്ഞിരുന്നത്.

ഞാന്‍ എന്റെ വേതനം മക്കള്‍ക്ക് പുസ്തകം വാങ്ങാന്‍ ഉപയോഗിച്ചു. ഒരു ഷര്‍ട്ട് പോലും വാങ്ങിയില്ല. മകളുടെ അഡ്മിഷന്‍ ഫീസ് അടക്കാന്‍ കഴിയാതെ വന്നപ്പോഴാണ് എന്റെ മക്കള്‍ എന്റെ ജോലിയെ കുറിച്ച് അറിഞ്ഞത്. മൂത്ത മകളുടെ യൂണിവേഴ്‌സിറ്റി പഠനം അവസാനിക്കാറായി. ഇദ്രീസ് പറയുന്നു. ‘മൂന്ന് മക്കളും അച്ഛനെ സഹായിക്കാന്‍ ട്യൂഷന്‍ എടുക്കുന്നുണ്ട്. മൂത്ത മകള്‍ പാര്‍ട്ട്‌ടൈം ജോലി ചെയ്യുന്നു. എന്നെ ഇത്രയധികം സ്‌നേഹിക്കുന്ന മക്കളാണ് എന്റെ ഏറ്റവും വലിയ സമ്പാദ്യം.’ ഇദ്രീസ് കൂട്ടിച്ചേര്‍ക്കുന്നു.

എന്റെ കൂടെ ജോലി ചെയ്യുന്നവരുടെയും സഹായം വളരെ വലുതാണ്. ഫീസ് അടക്കാന്‍ പണമില്ലാത്തപ്പോള്‍ അവരാണ് എന്നെ സഹായിച്ചത്. തങ്ങളെ സഹോദരന്മാരായി കാണണമെന്നും പട്ടിണി കിടന്നാണെങ്കിലും നമ്മുടെ മക്കളെ പഠിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ ഞാന്‍ സന്തുഷ്ടനാണ്. കുട്ടി പെണ്ണാണെന്ന് അറിഞ്ഞപാടെ ഭ്രൂണത്തില്‍ വച്ചു തന്നെ ഇല്ലാതാക്കുന്ന കാലത്ത് ഇദ്രീസ് വ്യത്യസ്തനാവുകയാണ്. സ്‌നേഹം കൊണ്ടും, കരുതല്‍ കൊണ്ടും..

SHARE